'ഭാരത് മാതാ കീ ജയ് 'മുദ്രാവാക്യമുണ്ടാക്കിയത് സംഘപരിവാറുകാരല്ല, അസീമുള്ളഖാൻ: ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് മുഖ്യമന്ത്രി,

മലപ്പുറം : 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം സംഘപരിവാറുകാരനല്ലാത്ത അസീമുള്ള ഖാൻ ഉണ്ടാക്കിതാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

മുസ്ലിമാണ് തയ്യാറാക്കിയത് എന്നത്കൊണ്ട് "ഭാരത് മാതാ കി ജയ്" എന്ന മുദ്രാവാക്യം വിളിക്കണ്ട എന്ന് സംഘപരിവാർ വെക്കുമോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ഇന്ത്യൻ നയതന്ത്ര വിദഗ്തനായിരുന്ന ആബിദ് ഹസ്സൻ സഫ്രാനിയാണ്.'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യവും മുസ്ലിമിന്റെ സംഭാവനയാണ്. മുസ്ലിമാണ് തയ്യാറാക്കിയത് എന്നത് കൊണ്ട് ഈ മുദ്രാവാക്യങ്ങള്‍ സംഘപരിവാർ ഒഴിവാക്കുമോ എന്നും മുഖ്യ മന്ത്രി ചോദിച്ചു. മുസ്ലിങ്ങളെല്ലാം രാജ്യം വിട്ട് പാകിസ്താനിലേക്ക് പോകണമെന്ന് ആക്രോശിക്കുന്ന സംഘപരിവാറുകാർ ഈ ചരിത്രം അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അംഗീകരിച്ച ഏറ്റവും വലിയ ദേശഭക്തിഗാനം 'സാരേ ജഹാം സേ അച്ഛാ ഹിന്ദോസ്താൻ ഹമാരാ' പാടിയത് മുഹമ്മദ് ഇക്ബാലാണെന്ന് ആർ.എസ്സ്.എസ്സുകാർ ഓർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും പ്രകാശപൂർണ്ണമാക്കുന്നതിന് മുസ്ലിം ഭരണാധികാരികളും സാസ്കാരിക നായകരും ഉദ്യോഗസ്ഥരും പങ്കുവഹിച്ചിണ്ടെന്നും ഓർമ്മപ്പെടുത്തി.

മുസ്ലിം നാമധാരികളായവർക്ക് പൗരത്വം നല്‍കരുതെന്ന് വാദിക്കുന്നവർ ഈ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തെയാണ് നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ താജ്മഹലും ഫത്തേപൂർ സിക്രിയും ഡല്‍ഹി ജമാ മസ്ജിദുമൊക്കെ പടുത്തുയർത്തിയത് മുഗള്‍ രാജാക്കന്മാരാണ്.


പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്ലിങ്ങളെ രണ്ടാംതരക്കാരാക്കുന്നു. ആശയപരമായി ഹിറ്റ്ലറുടെ നാസിസവും സംഘടനാരീതിയായി മുസോളിനിയുടെ ഫാസിസവും പിന്തുടരുന്നവരാണ് ആർ.എസ്സ്.എസ്സുകാർ. ആർഷഭാരത സംസ്കാരവുമായി അവർക്ക് ബന്ധമില്ല. പൗരത്വനിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് പരിഹസിച്ചു. . ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ കോണ്‍ഗ്രസ് എം.പി.മാർ കോണ്‍ഗ്രസ് അധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് വരിച്ചത് ഇടതുപക്ഷനേതാക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് വെച്ച്‌ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടി ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !