കോട്ടയം: ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമ സംസ്കാരിക കേരളത്തിന് തീരാകളങ്കമാണെന്നും സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്നും, ആർഎൽവി രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സാംസ്കാരിക കേരളത്തിന് ഇവരെപ്പോലെയുള്ളവർ കളങ്കമാണെന്നും കലാമണ്ഡലം എന്ന പവിത്രമായ പേര് ഇവരുടെ പേരിനോട് ചേർത്ത് ഉപയോഗിക്കുന്നത് തടയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
എന്നാൽ, സത്യഭാമ വിളിച്ചു പറഞ്ഞ അഴിമതിയേക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതുണ്ട്. മത്സരങ്ങൾക്ക് മുമ്പ് ഒരു ലിസ്റ്റ് തരും. അതനുസരിച്ചു വേണം കാര്യങ്ങൾ ചെയ്യാൻ. ഇതനുസരിച്ച് മത്സരത്തിൻ്റെ വിധി നിർണ്ണയത്തിൽ ആരാണ് ഇടപെടുന്നതെന്ന് വ്യക്തമാക്കണം.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. കഴിവുള്ള കുട്ടികൾക്ക് അവസരം ഇല്ലാതാക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് തടയണമെന്നും തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.