ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ്; സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി'

ന്യൂഡൽഹി: മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി.

കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത് ​ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.
പ്രതിയുമായി സർക്കാർ ഒത്തു കളിക്കുകയാണോ? എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ സർക്കാരിനു ഇനി എന്തു മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു. കേസിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നു കോടതി കർശന നിർദ്ദേശം നൽകി.
വിദേശി ഉൾപ്പെട്ട ലഹരി മരുന്നു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നൽകി തെളിവു നശിപ്പിച്ചെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. 

പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതിനു എതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും മറുപടി നൽകാത്തതാണ് പരമോന്നത കോടതിയെ ചൊടിപ്പിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !