സി.എ.എ വിഷയം: കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം,

തിരുവനന്തപുരം: സി.എ.എ വിഷയത്തില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം.

ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി ആക്റ്റിംഗ് പ്രസിഡന്‍റ് എം.എം ഹസൻ, കെ സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.കെ.പി.സി.സി നേതൃയോഗം നടക്കുന്നതിനാല്‍ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും.
ഇവർ പ്രതിഷേധത്തിന്‍റെ ഭാഗമാകും.പോഷക സംഘടനകളെക്കൂടി അണിനിരത്തി വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഒപ്പം യു.ഡി.എഫിന്‍റെ പ്രതിഷേധ പരിപാടികള്‍ കൂടി നടക്കും.
ഇന്നലെ രാജ്ഭവന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു. മറ്റ് ജില്ലകളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !