കോതമംഗലത്ത് മ്ലാവ് ഓട്ടോയില്‍ ഇടിച്ച്‌ യുവാവ് മരിച്ച സംഭവം കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം,,

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി വിജില്‍ നാരായണൻ(41) ആണ് മരിച്ചത്.സി.പി.എം എളംബ്ലാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയാണ്.  വിജിൽ.

തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിജില്‍ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ മരണപ്പെട്ടു.രോഗിയായി ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു.
ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.

കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജലീലിൻ്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പ്രതിഷേധം ഭയന്ന് പൊലീസ് അകമ്പടിയോടെയാണ് നേര്യമംഗലം ആറാം മൈല്‍ വഴി എളംബ്ലാശ്ശേരിയിലെ വീട്ടില്‍ എത്തിച്ചത്.

ആൻ്റണി ജോണ്‍ എം.എല്‍.എയും ജില്ല കലക്ടർ എൻ.എസ്.കെ.ഉമേഷും വീട്ടിലെത്തി. മരിച്ച വിജിലിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ഡി.എഫ്.ഒ കൈമാറി. ഭാര്യയ്ക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !