ഭീതിതം: 'ശ്രീ ശ്മശാന കാളിപീഠ': ഫാം ഹൗസിൽ 25 തലയോട്ടികൾ അസ്ഥികൾ കൊണ്ട് കസേര,യുവാവ് അറസ്റ്റിൽ

ബംഗളൂരു: രാമനഗരയില്‍ ഫാം ഹൗസില്‍ തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്.

ഫാംഹൗസില്‍ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളും കണ്ടെത്തി. ദുർമന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തില്‍ ബലറാം തലയോട്ടികളുപയോഗിച്ച്‌ പൂജ നടത്തുന്നതായി നാട്ടുകാർ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ഇതേത്തുടർന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എല്‍.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്.

രണ്ടു ചാക്കുകളിലായിട്ടായിരുന്നു അസ്ഥികള്‍ സൂക്ഷിച്ചിരുന്നത്. അസ്ഥികള്‍കൊണ്ടു നിർമിച്ച കസേരയും കണ്ടെത്തി. പൂർവികരുടെ കാലംതൊട്ടേ തലയോട്ടികള്‍ ഇവിടെ ഉള്ളതാണെന്നാണ് ബലറാം പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
തലയോട്ടികളുടെയും അസ്ഥികളുടെയും പഴക്കമറിയാൻ എഫ്.എസ്.എല്‍. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.ബിഡദി വ്യവസായ മേഖലയ്ക്ക് സമീപത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാം ഹൗസിന് 'ശ്രീ ശ്മശാന കാളിപീഠ' എന്ന പേരും നല്‍കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !