ഗാന്ധിനഗർ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘോടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ആറുമാസത്തിനുള്ളില്‍ നിർമാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നുമാസം കൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നു കരാറുകാരായ പാലത്ര കണ്‍സ്ട്രക്‌ഷൻസ് അറിയിച്ചുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആധുനിക രീതിയില്‍ പണി കഴിപ്പിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പുതിയ പ്രവേശന കവാടത്തിന്‍റെ നിർമാണോദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിർവഹിച്ചു.
മെഡിക്കല്‍ കോളജിലേക്കുള്ള എട്ടു റോഡുകള്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി 122 കോടി രൂപ ചെലവിട്ടു നവീകരിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് വകുപ്പ് റോഡുകളും ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു സമീപം നടന്ന ചടങ്ങില്‍ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്‍റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ ഫിലിപ്പ്, എല്‍.കെ. ഹരിക്കുട്ടൻ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, പ്രിൻസിപ്പല്‍ ഡോ.എസ്. ശങ്കർ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ കെ. ജോസ് രാജൻ, ഡോ. സാം ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.