വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; പരിക്കേറ്റ യുവാവ് ആശുപത്രിയില്‍, നിര്‍ണായക യോഗം ഇന്ന്,

മാനന്തവാടി: പയ്യാമ്പള്ളിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പയ്യമ്പള്ളി അടിയ കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

പുലിയാണ് സുകുവിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് സ്ഥീരികരിച്ചിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതിനിടെ കണ്ണൂർ കൊട്ടിയൂരില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി വ്യാപക തെരച്ചില്‍ നടത്തി.

കണ്ടപ്പുനം സ്വദേശി പാനികുളങ്ങര ജോസഫ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുംവഴിയാണ് മന്ദംചേരി ടൗണിന് സമീപത്ത് വച്ച്‌ കടുവ മലയോര ഹൈവേ മുറിച്ചു കടക്കുന്നത് കണ്ടത്.

തുടർന്ന് കടുവ മന്ദംചേരി മുത്തപ്പൻ ക്ഷേത്ര പരിസരത്തേക്ക് ഓടിപ്പോയെന്ന് ജോസഫ് പറഞ്ഞിരുന്നു. അതേസമയം, വന്യമൃഗാക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനംമന്ത്രിമാർ ഇന്ന് ബന്ദിപ്പൂരില്‍ യോഗം ചേരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !