തിരുവനന്തപുരം: കോണ്‍ഗ്രസിനെയും സഹോദരന്‍ കെ മുരളീധരനെയും രൂക്ഷമായി വിമർശിച്ച് പത്മജ വേണുഗോപാല്‍. കെ മുരളീധരൻ ആണ് കരുണാകരൻ കോണ്‍ഗ്രസ് വിടാൻ കാരണമെന്നും അദ്ദേഹത്തെ മുരളീധരൻ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും തന്നെ ചൊറിഞ്ഞാല്‍ പലതും പറയുമെന്നും പത്മജ കൂട്ടിച്ചേർത്തു. തന്നെ ബിജെപിയില്‍ എത്തിച്ചത് ബഹ്റയല്ലെന്നും തെളിവുണ്ടെങ്കില്‍ പുറത്തു വിടാനും പത്മജ വെല്ലുവിളിച്ചു.കോണ്‍ഗ്രസിലെ നേതാക്കള്‍ വായില്‍ തോന്നിയത് വിളിച്ചു പറയുകയാണ്. ബിജെപി പഴയ ബിജെപി അല്ലെന്നും ബിജെപിയില്‍ ഇപ്പോള്‍ വർഗീയതയില്ലെന്നും പത്മജ പറഞ്ഞു.
തൃശ്ശൂരില്‍ മത്സരത്തിനിറങ്ങുന്ന മൂന്നുപേരും നല്ല സ്ഥാനാർത്ഥികള്‍ ആണ്. രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം. എന്നാലേ മുരളീധരൻ രക്ഷപ്പെടൂ. മുരളീധരൻ തള്ളിപ്പറഞ്ഞപ്പോള്‍ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു.മുരളീധരനെ തനിക്കറിയാം. സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് വാക്കിന് വില നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വടകരയില്‍ മുരളിധരൻ മത്സരിച്ചത്. മുരളീധരന്റെ ലക്ഷ്യം വട്ടിയൂർക്കാവ് ആണ്.
തൃശ്ശൂരില്‍ ജയിച്ചാലും അവിടെ നില്‍ക്കില്ല. ആഴ്ചയില്‍ രണ്ടു തവണ എന്തിനാണ് വട്ടിയൂർക്കാവില്‍ മുരളീധരൻ പോകുന്നത്? വടകരയിലെയും വട്ടിയൂർക്കാവിലെയും വോട്ടർമാരെ മുരളീധരൻ പറ്റിച്ചു. ഇനി തൃശ്ശൂരിലെ വോട്ടർമാരെയും മുരളീധരൻ പറ്റിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
വടകരയില്‍ നിന്നും നിരവധി പ്രവർത്തകർ തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. പാർട്ടി പറഞ്ഞാല്‍ തൃശ്ശൂരില്‍ പ്രചാരണത്തിന് ഇറങ്ങും. തൃശ്ശൂരില്‍ പ്രചാരണത്തിന് ഇറങ്ങാൻ ഒരു മടിയുമില്ലെന്നും പത്മജ പറഞ്ഞു.കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ അച്ചടക്കം ഇല്ലാതായി. ഓരോ വ്യക്തികള്‍ക്കും ഗ്രൂപ്പാണ്. തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.