'ഡല്‍ഹി ചലോ' മാര്‍ച്ച്‌ : തീവണ്ടി തടയല്‍ ഇന്ന് നടക്കും,രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ നാലു മണിക്കൂര്‍ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം,

ഡൽഹി:പഞ്ചാബില്‍  കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച തീവണ്ടി തടയല്‍ ഇന്ന് നടക്കും. രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ നാലു മണിക്കൂര്‍ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

മാര്‍ച്ചുമായി പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ തുടരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് തീവണ്ടി തടയല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിലാണ് സമരം നടക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച(നോണ്‍ പൊളിറ്റിക്കല്‍)യുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13നാണ് പഞ്ചാബില്‍നിന്നും ദില്ലി ചലോ മാര്‍ച്ച്‌ ആരംഭിച്ചത്.

കര്‍ഷകരുടെ 10 ആവശ്യങ്ങളിങ്ങനെ....

ഡോ. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നവിധം, എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക.

സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്‍വാങ്ങുക.കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക.

തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയര്‍ത്തുക.

വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനം ആവിഷ്‌കരിക്കുക.

മുന്‍വര്‍ഷങ്ങളിലുണ്ടായ ഡല്‍ഹി കര്‍ഷക സമരത്തില്‍ ജീവന്‍ പൊലിഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക; കുടുംബത്തിലൊരാള്‍ക്ക് ജോലി കൊടുക്കുക.

2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്‌കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.

ലഖിംപൂര്‍-ഖേരിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !