ഉത്തർപ്രദേശ് :കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോണ്‍ഗ്രസ്. എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്തിനെതിരെ സുപ്രിയ നടത്തിയ അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
ഇതൊടെയാണ് സ്ഥാനാർത്ഥിയെ മാറ്റേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയത്.യുപിലെ മഹാരാജ് ഗഞ്ചിലെ സ്ഥാനാർത്ഥിയായണ് സുപ്രിയ പരിഗണിക്കപ്പെട്ടിരുന്നത്. 2019 ലെ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു.വീരേന്ദ്ര ചൗധരിയാണ് പുതിയ സ്ഥാനാർത്ഥി.കങ്കണ റണാവത്തിനെ മാണ്ഡിയിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് സുപ്രിയ പങ്കുവച്ചത്.
കോർസെറ്റ് ടോപ്പ് ധരിച്ച കങ്കണയുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റാണ് ആക്ഷേപകരമായ തരത്തില്‍ സുപ്രിയ പങ്കുവച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ രാഷ്‌ട്രീയ വിവാദമാകുകയായിരുന്നു. ഇതോടെ സുപ്രിയ പോസ്റ്റ് പിൻവലിച്ചു. കോണ്‍ഗ്രസ് വക്താവ് കൂടിയായ സുപ്രിയക്ക് കങ്കണ മറുപടി നല്‍കിയതോടെ സംഭവം വലിയ വിവാദത്തിലേക്ക് വഴിവെച്ചു.
വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും അയച്ചിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിയയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.