പത്തനംതിട്ട: പന്തളത്ത് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. തോന്നല്ലൂർ ഉളമയില്‍ യഹിയയുടെ ഭാര്യ സീനയ്ക്കാണ്(46) കുത്തേറ്റത്.
നെഞ്ചിലും വയറിലുമായി മൂന്ന് കുത്തേറ്റ ഇവരെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.സീനയുടെ ഇളയ മകളുടെ ഭർത്താവായ അഞ്ചല്‍ തടിക്കാട് പെരണ്ടമണ്‍ വയലരികില്‍ ഷമീർ ഖാനാണ് ആക്രമണം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടി.
ഷമീറിന്റെ ബാഗില്‍നിന്ന് കത്തിയും എയർഗണ്ണും കണ്ടെത്തിയിട്ടുണ്ട്. സീനയുടെ മകള്‍, ഷമീർ ഖാനില്‍ നിന്നു വിവാഹമോചനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. റവന്യൂ വകുപ്പില്‍ സർവേയറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.