ചെന്നൈ: ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നു മരണം. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഒരു തമിഴ്നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്. മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്
ഡിണ്ടിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), രണ്ട് അതിഥി തൊഴിലാളികളായ മാക്സ്, ലോലി എന്നിവരാണ് മരിച്ചത്. ബാറിന്റെ ആദ്യത്തെ നില തകര്‍ന്നു വീഴുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാറിന്റെ പ്രവർത്തന സമയത്തായിരുന്നു അപകടം. ഐപിഎല്ലിന്റെ സ്ക്രീനിംഗ് നടക്കുന്നതിനാല്‍ നിരവധി പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. മെട്രോ വര്‍ക്കാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ചെന്നൈ കമ്മീഷണര്‍ വ്യക്തമാക്കി.അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നു മരണം,
0
വെള്ളിയാഴ്ച, മാർച്ച് 29, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.