മോസ്‌കോ: മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.
റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. നാറ്റോ സഖ്യത്തിലുള്ള രാജ്യങ്ങള്‍ക്കാണ് റഷ്യയുടെ മുന്നറിയിപ്പ്. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ ഒഴിവാക്കാൻ കഴിയാത്ത ഘട്ടമെത്തിയാല്‍ യുദ്ധമെന്ന തീരുമാനവുമായി മുന്നോട്ട് പോകും എന്നുമാണ് പുടിൻ അറിയിച്ചത്.1962ലെ ക്യൂബൻ മിസൈല്‍ പ്രതിസന്ധിക്ക് ശേഷം യുക്രെയ്‌നുമായുള്ള സംഘർഷത്തോടെയാണ് മറ്റു രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.
ആണവായുധം ഉപയോഗിക്കുമെന്നും അത് വലിയ അപകടത്തിലേക്ക് നീങ്ങുമെന്നും പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത്തരത്തില്‍ യുക്രെയ്‌നില്‍ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും പുടിൻ പറയുന്നു.
യുക്രെയ്‌നില്‍ തങ്ങളുടെ സേനയെ ഭാവിയില്‍ വിന്യസിച്ചേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. മാക്രോണിന്റെ പരാമർശത്തിനെതിരെ റഷ്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാഹചര്യം വഷളാക്കാനാണ് മാക്രോണ്‍ ശ്രമിക്കുന്നതെന്ന് പുടിൻ ആരോപിച്ചു. " യുക്രെയ്‌നില്‍ നിന്ന് റഷ്യയുടെ പ്രദേശങ്ങള്‍ സംരക്ഷിക്കാൻ ഒരു ബഫർ സോണ്‍ ഉണ്ടാക്കും. ഇതില്‍ ഞങ്ങള്‍ നിർബന്ധിതരായിരിക്കുകയാണ്. യുക്രെയ്‌നും റഷ്യയ്‌ക്കുമിടയില്‍ സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും" പുടിൻ പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തില്‍ ഒരു പടി മാത്രം അകലെയാണെന്ന് വ്യക്തമാക്കിയ പുടിൻ, ആ സാഹചര്യം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. "നാറ്റോയുടെ സൈനികർ ഇപ്പോഴും യുക്രെയ്‌നില്‍ ഉണ്ട്. ഫ്രഞ്ചും ഇംഗ്ലീഷും അവർ യുദ്ധഭൂമിയില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരു കാര്യവുമില്ല. കാരണം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തില്‍ ഇതുമൂലം കുറവ് ഉണ്ടാകുന്നില്ലെന്നും" പുടിൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.