ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. '
വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഘതംപൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ഇഷ്ടിക ചൂളക്ക് സമീപമുള്ള മരത്തിലാണ് ബലാത്സംഗത്തിന് ശേഷം രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം സ്കാര്‍ഫ് ഉപയോഗിച്ച് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യല്‍, പോക്സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കരാറുകാരന് രാംരൂപ് (48), മകന് രാജു (18), അനന്തരവന് സഞ്ജയ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൂളയുടെ കരാറുകാരനും മകനും മരുമകനും ചേര്‍ന്ന് കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.
ചൂളയില്‍ തന്നെയാണ് പെണ്‍കുട്ടികളുടെ കുടുംബം താമസിച്ചിരുന്നത്. പാടത്ത് കളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പ്രതികളുടെ ഫോണില്‍ നിന്ന് കുട്ടികളുടെ വിഡിയോകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.