സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയായി,,

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയായെന്നു ധനവകുപ്പ്. ആറാം ദിവസമാണു മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചത്.

അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണു പൂര്‍ത്തിയായത്. സാധാരണയായി മൂന്നു ദിവസം കൊണ്ടാണ് ശമ്പള വിതരണം പൂര്‍ത്തിയാക്കുക. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.
ഈ മാസം ഒന്നിനു ട്രഷറി ഓവര്‍ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ കേന്ദ്രത്തില്‍നിന്നു നികുതി വിഹിതമായി കിട്ടിയ 2,736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റില്‍മെന്റായി കിട്ടിയ 1,386 കോടി രൂപയും റിസര്‍വ് ബാങ്കിലേക്കു തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതാണു ശമ്പള വിതരണത്തിനു തടസ്സമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !