സിദ്ധാര്‍ത്ഥ്. കേരളത്തില്‍ ജനിച്ചതിന് ഒരു മലയാളി എന്ന നിലയില്‍ മാപ്പ് : ഹരീഷ് പേരടി,,

കൽപറ്റ: സിദ്ധാർത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ സാംസ്കാരിക നായകർക്ക് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി.'

ഉത്തരേന്ത്യയില്‍ അല്ല സാച്ചര കേരളത്തില്‍..സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തില്‍..ആരും മിണ്ടരുത്’ എന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ഹരീഷ് പേരടി പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

പഠിക്കാൻ മിടുക്കാനായിരുന്നു സിദ്ധാർത്ഥ്..ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ചു…പക്ഷെ പഠിക്കുന്ന കോളേജിലെ രാഷ്ട്രിയ മേലാളൻമാരോട് അവൻ അഭിപ്രായ വിത്യാസങ്ങള്‍ വെച്ച്‌ പുലർത്തി… ഉടുത്തുണിയഴിപ്പിച്ച്‌ കെട്ടിയിട്ട് ക്രൂരമായ മർദ്ധനത്തിനിരയാക്കി .

അവർ അവനെ മരണത്തിലേക്ക് നടത്തിച്ചു…ഉത്തരേന്ത്യയില്‍ അല്ല സാച്ചര കേരളത്തില്‍..സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്ബുന്ന കേരളത്തില്‍..ആരും മിണ്ടരുത്…ഒരു സാംസ്കാരിക നായകളും കുരക്കരുത്…തിരഞ്ഞെടുപ്പാണ് വരുന്നത്…അച്ചടക്കം പാലിക്കുക…സ്വാതന്ത്ര്യം..ജനാധിപത്യം..സോഷ്യലിസം..എന്ന മുദ്രാവാക്യം ഇതൊക്കെ കെട്ടടങ്ങുന്നതുവരെ തല്‍ക്കാലം ആരും വിളിക്കണ്ട…
രാഷ്ട്രീയ കൊലപാതകികള്‍ക്ക് തൂക്ക് കയറൊന്നുമില്ലല്ലോ…ജീവപരന്ത്യമല്ലേ …”ന്നാ മ്മക്ക് അങ്ങട്ട് ഇറങ്ങല്ലേ”…സിദ്ധാർത്ഥ്..കേരളത്തില്‍ ജനിച്ചതിന് ഒരു മലയാളി എന്ന നിലയില്‍ മാപ്പ് ..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !