തിരുവനന്തപുരം: പെട്ടി ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് യുവാവ് മരിച്ചു. പെട്ടി ഓട്ടോയിലെ യാത്രക്കാരനായിരുന്ന പോത്തന്‍കോട് സ്വദേശി മുഹമ്മദ് ഷിജിന് (24) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിലാണ് അപകടംകടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് പോവുകയായിരുന്ന പെട്ടി ഓട്ടോ അമിതവേഗത്തിലായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസിന്റെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പെട്ടി ഓട്ടോ അമിതവേഗതയില്‍ വരുന്നത് ശ്രദ്ധയില്വെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടന്ന് ബസ് വെട്ടിത്തിരിച്ച് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചു
അപകടത്തില്‍ പെട്ടി ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മുഹമ്മദ് ഷിജിന് മരണപ്പെട്ടു. സഹയാത്രികനായ സുഹൈല്‍ (29) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.