അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി സ്ഥലം വിട്ട് മകള്‍; പോലീസ് ഇടപെട്ടില്ലന്ന് പരാതി, ഒടുവിൽ പൂട്ട് തകര്‍ത്ത് അകത്ത് കയറി 78-കാരി,

കൊച്ചി: തൈക്കുടത്ത് മകള്‍ വീട്ടില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി 78കാരി. തൈക്കൂടം സ്വദേശി സരോജിനി (78) യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തുനിന്നത്. വീട്ടില്‍ കയറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറി.

തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചു മൂത്ത മകളും കുടുംബവും വീടുപൂട്ടി പോവുകയായിരുന്നു.
ഇളയമകള്‍ക്കൊപ്പം താമസിച്ച സരോജിനി എട്ട് ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്.എന്നാല്‍ വീട് പൂട്ടിത്തന്നെ കിടക്കുകയാണ്. അയല്‍വീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു. അതിനിടെ വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍ഡിഒ ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല.
ഒടുവില്‍ മണിക്കൂറുകള്‍ വീടിന് പുറത്ത് കാത്തിരുന്ന ശേഷം സരോജിനി സ്വയം കമ്പിപ്പാരകൊണ്ട് വാതില്‍ പൊളിച്ച് വീടിനടത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും പൊലീസും എത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !