കൊളറാഡോ: പല്ലിയുടെ കടിയേറ്റ് മധ്യവയസ്‌കൻ മരിച്ചു. യുഎസിലെ കൊളറാഡോ സ്വദേശിയായ ക്രിസ്റ്റഫർ വാർഡ് (52) ആണ് മരിച്ചത്.
ഇയാള്‍ വളർത്തിയ പല്ലിയുടെ കടിയേറ്റാണ് അപകടം സംഭവിച്ചത്. ഗില മോണ്‍സ്റ്റേഴ്സ് വിഭാഗത്തില്‍പ്പെട്ട അപകടകാരിയായ പല്ലിയാണ് ഇയാളെ കടിച്ചത്. ക്രിസ്റ്റഫർ രണ്ട് പല്ലികളെയായിരുന്നു വളർത്തിയിരുന്നത്.കടിയേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയത്തിന്റെയും കരളിന്റേയും പ്രവർത്തനങ്ങളെ പല്ലിയുടെ വിഷം ബാധിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
നാല് മിനിറ്റോളം പല്ലി കടിച്ചതായും ശേഷം അബോധാവസ്ഥയിലായ ക്രിസ്റ്റഫറിനെ രണ്ട് മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെത്താൻ വൈകിയതിനാല്‍ ക്രിസ്റ്റഫറിന്റെ നില ഗുരുതരമായിരുന്നു.കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ യുഎസില്‍ ആദ്യമായാണ് ഗില മോണ്‍സ്റ്റർ കടിച്ചതിനെ തുടർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫറിന്റെ മരണത്തിന് ശേഷം രണ്ട് വളർത്തുപല്ലികളെയും അദ്ദേഹത്തിന്റെ സുഹൃത്ത് അനിമല്‍ കണ്‍ട്രോള്‍ ഓഫീസില്‍ ഏല്‍പ്പിച്ചു.
കൊളറാഡോയിലെ നിയമമനുസരിച്ച് ഗില മോണ്‍സ്റ്ററിനെ കൈവശം വയ്‌ക്കണമെങ്കില്‍ പെർമിറ്റ് ആവശ്യമാണ്. എന്നാല്‍ ക്രിസ്റ്റഫർ പെർമിറ്റ് വാങ്ങിയിരുന്നില്ലെന്നും കൊളറാഡോ പാർക്ക്സ് ആൻഡ് വൈല്‍ഡ് ലൈഫ് വക്താവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.