മദ്യനയ അഴിമതിക്കേസ്: കോടതിയില്‍ നേരിട്ടെത്തി കെജരിവാള്‍; ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുമാണ് ജാമ്യവ്യവസ്ഥ.,
ഇഡി എട്ടുതവണ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും കെജരിവാള്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മദ്യനയക്കേസില്‍ കെജരിവാളിനോട് ആദ്യമായി ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
സമന്‍സ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈകോടതിയില്‍ ഇഡി കെജരിവാളിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി കോടതി കെ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !