ചങ്ങനാശേരി: പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോൾ (54) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ ക്രൈംബാഞ്ച് ഡിവൈഎസ്പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയില്‍ ഹാജരാക്കി കോട്ടയം വനിതാസെല്ലില്‍ റിമാന്‍ഡ് ചെയ്തു. സഹകരണബാങ്കില്‍ സഹകാരികള്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചിരുന്നതുമായ സ്വര്‍ണം പുറത്തെടുത്തുകൊണ്ടുപോയി പായിപ്പാട്ടും നാലുകോടിയിലുമുള്ള രണ്ടു ബാങ്കുകളില്‍ പണയം വച്ച് പണം എടുത്തതായും ഇടപാടുകാരില്‍നിന്നു സഹകരണ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സ്വീകരിച്ച രണ്ടുകോടിയോളം രൂപയില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി മാത്യു ജോര്‍ജ് പറഞ്ഞു.
ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതിയുടെ പരാതിപ്രകാരം തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെ ബിന്ദുമോള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ആറിന് ഉച്ചകഴിഞ്ഞ് പായിപ്പാട് സഹകരണ ബാങ്കില്‍ എത്തിയത് വിവാദങ്ങള്‍ക്കും പോലീസിനെതിരേ രൂക്ഷവിമര്‍ശത്തിനും ഇടയാക്കിയിരുന്നു.
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ സഹകരണബാങ്കിന്റെ പ്രസിഡന്റായിരുന്ന ഇ.പി.രാഘവന്‍പിള്ളയെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തല്‍സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.
കെ.എന്‍. ബിന്ദുമോള്‍ കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ബാങ്കില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. ബാങ്ക് ഭരണസമിതി ചേര്‍ന്ന് സെക്രട്ടറിയുടെ ചുമതല ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം പി.ആര്. രാജേഷിന് നല്‍കിയിട്ടുണ്ട്.ഫെബ്രുവരി പകുതിയോടെ ഈ കേസ് ജില്ലാ പോലീസ് മേധാവി കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബാഞ്ചിനു കൈമാറിയിരുന്നു. പണം നഷ്ടമായ നിരവധിപ്പേരാണ് ബാങ്കില്‍ ദിവസവുംഎത്തിക്കൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.