ബഹുരാഷ്ട്ര സ്ഥാപനത്തിലെ ജീവനക്കാരൻ ജോലിയിലെ സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കിയതായി റിപ്പോർട്ട്‌.

ബഹുരാഷ്ട്ര സ്ഥാപനത്തിലെ ജീവനക്കാരൻ ജോലിയിലെ സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കിയതായി റിപ്പോർട്ട്‌. മഹാരാഷ്ട്രയിലെ മാട്ടുംഗയിൽ ആണ് സംഭവം. ഐഐടിയിൽ നിന്നും ഐഐഎമ്മിൽ നിന്നും ബിരുദം നേടിയ സൗരഭ് കുമാർ ലദ്ദ (25) മരിച്ചത്. 

താമസിക്കുന്ന അപ്പാർട്ട്‌മെൻ്റിൻ്റെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു. യുവാവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മാട്ടുംഗ പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ജോലിക്കായി അഹമ്മദാബാദിലേക്ക് പോയ സൗരഭ് രാത്രിയിൽ തിരിച്ചെത്തിയിരുന്നു. അതിനുശേഷം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു " എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 


ജോലി സമ്മർദ്ദമാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. സൗരഭ് ജോലിയിൽ സമ്മർദ്ദം നേരിട്ടതായി യുവാവിന്റെ കാമുകി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !