ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന മോഷ്ടക്കാളുടെ ധാരാളം വാർത്തകള്‍ നാം കേള്‍ക്കാറുണ്ട്.എന്നാല്‍ വളരെ വ്യത്യസ്തമായ മോഷണ വാർത്തയാണ് മിഷിഗണിലെ ഡെട്രോയിറ്റില്‍ നിന്നും വരുന്നത്.
ആളില്ലാത്ത വീടുകള്‍ കണ്ടെത്തുന്നതിനായി പത്രത്തിലെ ചരമക്കോളങ്ങളും സംസ്കാര അറിയിപ്പുകളും സ്ഥിരമായി വായിച്ചിരുന്ന മോഷ്ടാവിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ചരമക്കോളങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയുടെ മോഷണം. വ്യത്യസ്തമായ ഈ മോഷണ കേസില്‍ 44-കാരനായ ജെറി റയാന ആഷ്ലിലെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടിലുള്ളവർ ബന്ധു വീടുകളില്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ പോകുമ്പോഴാണ് മോഷണത്തിനായി പ്രതി ഇറങ്ങുന്നത്. സമീപ ദിവസങ്ങളിലെ പത്രത്തിലുള്ള ചരമക്കോളങ്ങള്‍ വായിക്കുകയും തുടർന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം മോഷണത്തിനായി പദ്ധതിയിടുകയും ചെയ്യുന്നു. ഇതാണ് പ്രതിയുടെ സ്ഥിരം മോഷണ രീതിയെന്ന് പോലീസ് പറഞ്ഞു.
ബന്ധുവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി വീട്ടിലുള്ളവർ പോയപ്പോഴായിരുന്നു പ്രതി വീടിനുള്ളില്‍ കയറിപ്പറ്റിയത്. എന്നാല്‍ വീടിനുള്ളിലുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ പ്രതി കയറിയതിന് പിന്നാലെ അലാറാം മുഴങ്ങുകയായിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും മോഷ്ടാവിനെ കൈയ്യോടെ പിടികൂടുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സമാന രീതിയില്‍ നിരവധി മോഷണങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. മോഷണം നടത്തുന്നതിനായി എല്ലാ ദിവസവും ചരമക്കോളങ്ങള്‍ വായിച്ചിരുന്നതായും പ്രതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.