ഓറിഗോൺ: ബോയിംഗ് സർവ്വീസുകളില്‍ തകരാര്‍ പരാതികൾ വ്യാപകമാവുന്നു. സർവ്വീസിനിടെ വിമാനത്തിന്റെ എക്റ്റേണൽ പാനൽ കാണാതായതാണ് ഇത്തരത്തിൽ ഒടുവിലെത്തുന്ന പരാതി.
യുണൈറ്റഡ് എയർലൈൻറെ ബോയിംഗ് വിമാനത്തിന്റെ എക്സ്റ്റേണൽ പാനലാണ് യാത്രയ്ക്കിടെ കാണാതായത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ എക്സ്റ്റേണൽ പാനൽ കാണാതായത് ശ്രദ്ധിക്കുന്നത്.
വെള്ളിയാഴ്ച അമേരിക്കയിലെ ഒറിഗോൺ വിമാനത്താവളത്തിലാണ് ഗുരുതരമായ തകരാറുമായി ബോയിംഗ് വിമാനം ലാൻഡ് ചെയ്തത്. പ്രാദേശിക സമയം 11.30ഓടെയായിരുന്നു ഒറിഗോണിലെ റോഗ് വാലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുണൈറ്റഡ് എയർലൈൻ വിമാനം ലാൻഡ് ചെയ്തത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതായിരുന്നു ഈ വിമാനം.
വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം പാർക്കിംഗ് ഗേറ്റിൽ വച്ച് നടത്തിയ പരിശോധനയിലാണ് എക്റ്റേണൽ പാനൽ കാണാനില്ലെന്ന് വ്യക്തമായത്.
യുണൈറ്റഡ് എയർലൈൻറെ ബോയിംഗ് 737 വിമാനം തൊട്ട് മുൻപ് അവസാനിപ്പിച്ച സർവ്വീസിൽ 139 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഗുരുതര തകരാറ് കണ്ടെത്തിയതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് കാണാതായ ഭാഗം കണ്ടെത്താനായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മുന്‍പ് ആകാശമധ്യേ യാത്രാവിമാനത്തിന്റെ വാതില്‍ പുറത്തേക്കു തെറിച്ചു പോയ സംഭവത്തെ തുടർന്ന് ബോയിംഗ് വിമാനങ്ങളിൽ വ്യാപകമായ രീതിയിൽ അറ്റകുറ്റ പണികൾ നടന്നിരുന്നു.
സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിമാനക്കമ്പനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.