ന്യുയോർക്ക്: വിട്ടുമാറാത്ത കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 52 കാരന്റെ തലച്ചോറില്‍ നാടവിരകളെ കണ്ടെത്തി ഡോക്ടർമാർ.
യു.എസിലെ ന്യൂയോർക്കിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.നാല് മാസം തലവേദന വിടാതെ പിന്തുടർന്നതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. മൈഗ്രെയിൻ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിദഗ്ദ്ധ പരിശോധനയില്‍ തലച്ചോറിനുള്ളില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തി. തലച്ചോറിന്റെ രണ്ട് വശങ്ങളിലും മുട്ടകള്‍ കണ്ടെത്തി. മതിയായി വേവിക്കാത്ത പന്നിയിറച്ചിയില്‍ നിന്നാകാം ഇത് രോഗിയുടെ ശരീരത്തിലേക്ക് കടന്നതെന്ന് കരുതുന്നു. രോഗി ബേക്കണ്‍ സ്ഥിരമായി കഴിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന വിരകള്‍ക്ക് മുട്ടയിട്ട് പെരുകാനുള്ള ശേഷിയുണ്ട്. നിലവില്‍ ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തില്‍ ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കൊടുവില്‍ ഇദ്ദേഹത്തിന്റെ രോഗം ഏറെക്കുറേ ഭേദമായി. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മെഡിക്കല്‍ ജേണലിലാണ് സംഭവം വിശദീകരിച്ചിട്ടുള്ളത്.കടുത്ത തലവേദന, പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍,
0
തിങ്കളാഴ്ച, മാർച്ച് 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.