ഹോളിവുഡ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിട 96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തില്‍ നോളന്‍ മാജിക്. മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മർ നേടിയത്.
ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിന് കിലിയന്‍ മെർഫി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം റോബർട്ട് ഡൌണിയും സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, ചിത്രസംയോജന പുരസ്കാരങ്ങളും നോളന്‍ ചിത്രത്തിനാണ്.ഓപ്പണ്‍ഹെയ്മറിന്റെ സംവിധായകന്‍ ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകന്‍. ഇത് ആദ്യമായാണ് നോളന് ഓസ്കർ പുരസ്കാരം ലഭിക്കുന്നത്. മികച്ച നടി ഉള്‍പ്പെടേയുള്ള 4 പുരസ്കാരങ്ങള്‍ നേടി പുവർ തിങ്സും മികച്ച പ്രകടനം കാഴ്ചവെച്ചു. പുവർ തിങ്സിലെ അഭിനയത്തിലൂടെയാണ് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത്
റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. മികച്ച നടൻ, സംവിധായകൻ ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ഓപൻഹൈമർ സ്വന്തമാക്കിയത്. പുവർ തിംഗ്സ് നാല് പുരസ്കാരങ്ങളും നേടിയെടുത്തു.
ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി.പുവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഓപൻഹൈമറിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം (ഒറിജിനല്‍ സ്കോർ), മികച്ച കാമറ, ചിത്രസംയോജനം തുടങ്ങിയവയ്ക്കുള്ള പുരസ്കാരങ്ങളും ഓപൻഹൈമർ സ്വന്തം പേരിലാക്കി. മികച്ച വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരങ്ങളും പുവർ തിംഗ്സിന് ലഭിച്ചു.
മികച്ച സഹനടിക്കുള്ള പുരസ്കാരം ഡേവൈൻ ജോയ് റാൻഡോള്‍ഫ് (ചിത്രം-ദ ഹോള്‍ഡോവേഴ്സ്) സ്വന്തമാക്കി. മികച്ച തിരക്കഥ (ഒറിജിനല്‍) അനാട്ടമി ഓഫ് എ ഫാള്‍ നേടി. മികച്ച അവലംബിത തിരക്കഥ അമേരിക്കൻ ഫിക്ഷൻ കരസ്ഥമാക്കി. 23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകള്‍. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്‍റെ റോളില്‍ എത്തിയിരിക്കുന്നത്.
13 നോമിനേഷനുകളുമായാണ് ഓസ്കറില്‍ ഓപ്പണ്‍ഹൈമർ എത്തിയത്. റോബർട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്കാർ നേട്ടമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറില്‍ തന്നെയാണ് ഓസ്കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പണ്‍ഹൈമർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.