ഹൈദരാബാദ്: ഓസ്ട്രേലിയയില്‍ ഭാര്യയെ കൊന്നശേഷം മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നില്‍ തള്ളി ഭര്‍ത്താവ്.
ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36) ആണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്.ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ കൊണ്ടേല്‍പിച്ച് ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷന് റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.