അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പോലീസ് പിടികൂടിയത് യുകെയിലെ യുവ സംരംഭകനും, പാലാ സ്വദേശിയുമായ സുഭാഷിന്റെ ബുദ്ധിയിൽ.
സുഭാഷിന്റെ ലണ്ടൻ നോർത്താംപ്ടനിലുള്ള വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ല്യു. സ്പെഷ്യൽ എഡിഷൻ ഏഴ് സീരീസ് മോഷണം പോയതാണ് സംഭവത്തിന്റെ തുടക്കം.
സുഭാഷ് തന്നെ ആവിഷ്കരിച്ച സാങ്കേതിക വിദ്യയാണ് അന്വേഷണത്തിന് സഹായിച്ചത്. ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സുഭാഷ് ഐഫോണിലൂടെ കാർ ട്രാക്കുചെയ്തു. റിമോട്ടിൽ ഓടുന്ന കാർ ബിൽഡ് യുവർ ബി.എം.ഡബ്ല്യു. എന്ന ഓപ്ഷനിലൂടെ അദ്ദേഹം കസ്റ്റമൈസുചെയ്ത് നിർമിച്ചതായിരുന്നു. ഇത്തരത്തിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളെയും നിർവീര്യമാക്കിയാണ് മോഷ്ടാക്കൾ കാർ കടത്തിയത്. സംഭവദിവസം രാവിലെ മൂന്ന് പേർ വീടിന് മുമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു മോഷണശ്രമം.
കാറിനുള്ളിൽ കമ്പനി ഘടിപ്പിച്ചിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും സോഫ്‌വേറിനെയും പൂർണമായും പ്രവർത്തനരഹിതമാക്കിയത് പോലീസിനെയും ആശങ്കപ്പെടുത്തി. എന്നാൽ, മോഷ്ടിച്ച കാർ ട്രാക്കുചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിനെ വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കേംബ്രിഡ്ജിലെ ഗോഡൗണിലേക്ക് ആംഡ് പോലീസ് ഉൾപ്പെടെ എത്തി സംഘത്തെ കുടുക്കി.
പരിശോധനയിൽ പോലീസ് കണ്ടത് ഇതുപോലെ മോഷ്ടിക്കപ്പെട്ട ഒട്ടേറെ കാറുകൾ പൊളിച്ചുകടത്താൻ വെച്ചിരിക്കുന്ന കാഴ്ചയാണ്. അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃംഖലയായിരുന്നു ഇത്. ഇവരെ പിടികൂടാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.