തിരുവനന്തപുരം: യുവജനോത്സവങ്ങളില്‍ അതിഥിയായി എത്തുന്ന താരങ്ങള്‍ വന്ന വഴി മറന്ന് പണം വാങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സർവകലാശാല കലോത്സവം നടത്താൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും നടി നവ്യാ നായർ അതിഥിയായി എത്തിയ കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ താൻ ഒരു രൂപ പോലും വാങ്ങാതെയാണ് ഇവിടെ അതിഥിയായി എത്തിയിരിക്കുന്നതെന്നായിരുന്നു നവ്യാ നായർ, മന്ത്രിക്ക് മറുപടി നല്‍കിയത്.
വന്ന വഴി മറക്കുന്ന വ്യക്തിയല്ല താനെന്നും അതിനാല്‍ അതിഥിയായി തന്നെ ക്ഷണിച്ചപ്പോള്‍ ഒരു രൂപ പോലും വാങ്ങാതെ സന്തോഷത്തോടെയാണ് യുവജനോത്സവത്തിനെത്തിയതെന്നും നവ്യാ നായർ വ്യക്തമാക്കി. കോളേജ് കാലഘട്ടം മനോഹരമായ കാലഘട്ടമാണ്. എന്നാല്‍ ഇന്ന് വിദ്യാർത്ഥികളെ കലാലയങ്ങളിലേക്ക് പഠിപ്പിക്കാൻ വിടാൻ മാതാപിതാക്കള്‍ക്ക് ഭയമാണ്.
അക്കാദമിക് തലങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാൻ സാധിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കുന്നത് തന്നെയാണ് പ്രാധാന്യം അർഹിക്കുന്നതെന്നും താരം പറഞ്ഞു. നല്ല മനുഷ്യരായി ജീവിക്കാൻ പഠിക്കണമെന്നും നവ്യ വിദ്യാർത്ഥികളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.