തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ കല്ലിയൂര്‍ സ്വദേശിയായ 22കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ പ്രതി ആരിഫിനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി.ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോണ്‍വന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ കാത്തുനിന്ന ആരിഫ് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവം നാട്ടുകാര്‍ കാണുകയും യുവാവിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. ആരിഫും യുവതിയും സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.