ന്യൂഡല്‍ഹി: രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയും ലഷ്കറെ ത്വയ്യിബ (എല്‍ഇടി) ഭീകരനുമായ ടി നസീര്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍വെച്ച് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്.
എന്‍ഐഎ കഴിഞ്ഞവര്‍ഷം നടത്തിയ റെയ്ഡില്‍ 2023 ജൂലൈയില്‍ 4 വാക്കി-ടോക്കികള്ക്കൊപ്പം 7 പിസ്റ്റളുകളും 4 ഹാന്‍ഡ് ഗ്രനേഡുകളും ഒരു മാഗസിനും 45 ലൈവ് റൗണ്ടുകളും ഉള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീര്‍ മറ്റ് പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു. കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്മാന് ഖാന് എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്. സയിദ് സുഹൈല്‍ ഖാന്, മുഹമ്മദ് ഉമര്‍, സഹിദ് തബ്രേസ്, സയ്യിദ് മുദസില്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2017 ല്‍ എല്ലാ പ്രതികളും ബെംഗളൂരു ജയിലില്‍ തടവിലായിരുന്ന വേളയിലാണ് പ്രതികള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.