തൊടുപുഴ: മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടു കൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും. ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണാണ് നിർദ്ദേശം നൽകിയത്.
ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷമാണ് തീരുമാനം. നിലവിൽ ഉൾക്കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്.മയക്കു വെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് തീരുമാനം. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ഉൾക്കാട്ടിലേക്ക് കൊണ്ടു വിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം. ആർആർടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘം ദൗത്യത്തിൽ പങ്കുചേരും.
മാട്ടുപ്പെട്ടി, തെൻമല പ്രദേശങ്ങളിൽ ഇന്നലെയും പടയപ്പ ജനവാസ മേഖലയിലിറങ്ങി കടകൾ തകർത്തിരുന്നു. തീറ്റയും വെള്ളവും കിട്ടാത്തതാണ് ആന ഇറങ്ങുന്നതിനു കാരണം. തീറ്റയും വെള്ളവും ലഭിക്കുന്ന ഉൾക്കാട്ടിലെത്തിച്ച് തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം.രണ്ട് ദിവസത്തിനിടെ ആറ് കടകളാണ് ആന തകർത്തത്. കാട്ടിലേക്ക് തുരത്തിയാലും ആന വീണ്ടും തിരിച്ചു വരുന്നതാണ് തലവേദനയായി മാറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.