മധ്യപ്രദേശിലെ ജബല്‍പൂർ ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 52-കാരനായ പിതാവിനെയും 8 വയസ് പ്രായമുള്ള സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനും പങ്കുണ്ടെന്നാണ് സൂചന.
രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം, പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ നിന്ന് ബന്ധുവിനെ വോയിസ് മെസേജ് അയച്ചിരുന്നു. തുടർന്ന് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയുമായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയതിനാല്‍ വാതില്‍ തകർത്താണ് പോലീസ് അകത്തു കയറിയത്. പിതാവിന്റെ മൃതദേഹം മുറിയിലും, സഹോദരന്റേത് ഫ്രിഡ്ജിലുമാണ് സൂക്ഷിച്ചത്.ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അടങ്ങുന്ന സംഘം പെണ്‍കുട്ടിക്കും സുഹൃത്തിനും വലവിരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു.
ഈ കേസില്‍ ജയിലിലായിരുന്ന സുഹൃത്ത് അടുത്തിടെയാണ് മോചിതനായത്. പെണ്‍കുട്ടിയും ആണ് സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ഇവർ ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.