ന്യൂഡൽഹി: മാലപൊട്ടിക്കല്‍ സംഘത്തിന് ഇതില്‍ കൂടുതലൊന്നും വരാനില്ലെന്ന് പറയേണ്ടിവരും, ഈ സംഭവത്തെ കുറിച്ച് കേട്ടാല്‍. ഡല്‍ഹിയിലെ ചാണക്യപുരിയിലെ നെഹ്റു പാർക്കിലായിരുന്നു സംഭവം.
വൈകിട്ട് ജോഗിങ്ങിന് പാർക്കിലെത്തിയ ഒരാളെ കവർച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രാക്ക് സ്യൂട്ടിലെത്തിയ ആളോട് മാല തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അയാള്‍ മാല ഊരി ഇരുവർക്കും നല്‍കി. ഇതുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവത്തിലെ ട്വിസ്റ്റ്.ഇവർ തോക്ക് ചൂണ്ടിയത് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിനോദ് ബഡോലയ്‌ക്ക് നേരെയായിരുന്നു. മാലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിനോദ് കള്ളന്മാരെ പിന്തുടർന്ന് പിടികൂടി. ആയോധന കലയില്‍ അഗ്രകണ്യനായിരുന്ന പോലീസുകാരൻ ഇരുവരെയും കായികമായി നേരിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാളെ മർദിച്ച് നിലത്തിട്ടപ്പോഴേക്കും കൂടെയുണ്ടായിരുന്ന മോഷ്ടാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടു.
ഇതിനിടെ വിനോദ് പോലീസുകാരെ വിവരം അറിയിച്ചു. പിന്നാലെ രണ്ടാമനെയും പോലീസ് സംഘം ആള്‍ക്കൂട്ടത്തിനിടെയില്‍ നിന്ന് പൊക്കി.സരോജിനി നഗർ സ്വദേശികളായ ഗൗരവും പവൻ ദേവുമാണ് മോഷ്ടാക്കളെന്ന് ഡിസിപി വ്യക്തമാക്കി. നിരവധി ഗ്യാങ്സ്റ്റാറുകളെ എൻകൗണ്ടർ ചെയ്ത പോലീസുകാരന് കേന്ദ്രമന്ത്രിമാരില്‍ നിന്നടക്കം അനവധി പുരസ്കാരങ്ങളും മെഡലുകളും ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.