ഊട്ടി: കൂനൂരിനടുത്ത് കൊലകൊമ്പയില്‍ സെങ്കുട്ടുവരായൻ മലയില്‍ ട്രെക്കിങ്ങിനുപോയ സംഘത്തില്‍പ്പെട്ട ഒരാളെ 300 അടി താഴ്ചയുള്ള കൊക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ട്രെക്കിങ് നിരോധിച്ച വനമേഖലയാണിത്. ദിണ്ടിക്കല്‍ നത്തംഗോപാല്‍പട്ടി സ്വദേശി പ്രവീണ്‍കുമാറിനെയാണ് (27) മരിച്ചനിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകുന്നേരമാണ് 10 യുവാക്കള്‍ ട്രെക്കിങ്ങിനുപോയത്. ഇവർ മലകയറവേ തേനീച്ചക്കൂട്ടം ഇളകിയെന്നും എല്ലാവരും പലദിക്കിലായി ഓടിയെന്നും കൂടെയുള്ളവർ പറയുന്നു. ഏറെസമയത്തിനുശേഷം എല്ലാവരും ഒത്തുകൂട്ടിയപ്പോള് പ്രവീണ്‍കുമാറിനെ കണ്ടില്ല.
പരിസരങ്ങളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, കൊലകൊമ്പ പോലീസില്‍ പരാതിനല്‍കി. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് തിരച്ചില്‍ നടത്തി. രാത്രി വൈകിയതോടെ തിരച്ചില്‍ നിർത്തിവെച്ചു.ശനിയാഴ്ച രാവിലെ വീണ്ടും തുടർന്നു. രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയപ്പോള്‍ 300 അടി താഴ്ചയുള്ള കൊക്കയില്‍ പ്രവീണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. കൊലകൊമ്പ പോലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.