കറാച്ചി : പാകിസ്ഥാനില്‍ സുരക്ഷാ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസർമാർ അടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടു.
ഇന്നലെ അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ മിർ അലി മേഖലയിലായിരുന്നു സംഭവം.ലെഫ്. കേണല്‍, ക്യാപ്റ്റൻ പദവിയിലുള്ള ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ആറ് ഭീകരരെ വെടിവച്ചു കൊന്നു. ചെക്ക് പോസ്റ്റ് വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി ഭീകരർ സൈനികർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഇതിനിടെ ഒന്നിലേറെ ചാവേർ സ്ഫോടനങ്ങളും ശക്തമായ വെടിവയ്പുമുണ്ടായി. മേഖലയില്‍ ഭീകരർക്കായി തെരച്ചില്‍ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.