സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായ സി.ഒ.തങ്കച്ചൻ മരണമടഞ്ഞു

സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായ സി.ഒ.തങ്കച്ചൻ (53) ഷാർജയിൽ മരണമടഞ്ഞു.

നടൻ രവീന്ദ്രജയൻറെ സംവിധാനത്തിൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന ‘കിറ്റ് ക്യാറ്റ്’ എന്ന ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ യാത്രതിരിക്കാനിരുന്ന ദിവസമാണ് ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം.

മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. പിതാവ്: ഔസേപ്പ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്​വിൻ, ക്രിസ്​വിൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !