ഡൽഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇഡി (ആദായനികുതി വകുപ്പ്) തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.
കെജ്രിവാള് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാൻ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു. ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയിട്ടുണ്ട്.അതേസമയം കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
ദില്ലിയില്‍ ആകെയും പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി മാത്രമല്ല, ഇതര പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പുള്ള പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.