ചൈനീസ് യാത്രികരെ വംശീയമായി അധിക്ഷേപിച്ച രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവേസ്. വംശീയ അധിക്ഷേപത്തെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സിലെ രണ്ട് വിമാന ജീവനക്കാരെ പിരിച്ചുവിട്ടു.
ലണ്ടനും കരീബിയനും തമ്മിലുള്ള വിമാനത്തിൽ കുറച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുടുംബത്തെ പരിഹസിക്കുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോർട്ടിൽ താമസിക്കവേ ചൈനീസ് യാത്രികരെ പരിഹസിച്ച് ടിക് ടോക് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.
വിമാനത്തിൽ യാത്ര ചെയ്യവേ ചൈനീസ് കുടുംബം മുറി ഇംഗ്ലീഷിൽ വൈൻ ഓർഡർ ചെയ്യുന്നതാണ് ആക്ഷേപിച്ചുകൊണ്ട് വിഡിയോ എടുത്തത്. എനിക്ക് കുറച്ച് വൈൻ തരൂ എന്ന് ചൈനീസ് ആക്സന്റിൽ പറയുന്നതും വംശീയമായി അധിക്ഷേപിക്കുന്നതുമായി കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നതും വിഡിയോയിൽ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.