അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ INMO കൗൺസിലിലേക്ക് ആദ്യമായി 4 ഇന്ത്യൻ വംശജർ

അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ INMOയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ  4 ഇൻഡ്യാക്കാർ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വർഗ്ഗീസ് ജോയിയും  ട്രീസ്സ പി ദേവസ്സ്യയും മാനേജ്‌മന്റ് സീറ്റുകളിലേക്കും  ശ്യാം കൃഷ്ണനും ജിബിൻ മറ്റത്തിൽ സോമനും ക്ലിനിക്കൽ സീറ്റിലേക്കും വിജയിച്ചു.

അയർലണ്ടിലെ  നഴ്സുമാർക്കിടയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ്  ഇവർ വിജയിച്ചത്. രണ്ടു വർഷത്തേക്കാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ കാലാവധി. INMOയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ആദ്യമായിട്ടാണ് ഇന്ത്യൻ വംശജർ  തിരഞ്ഞെടുക്കപ്പെടുന്നത്. എക്സിക്യൂട്ടീവ് കൗണ്സിലിലാണ് സംഘടനയുടെ പോളിസികളും നിർണ്ണായക തീരുമാനങ്ങളും രൂപപ്പെടുന്നത്.

നിലവിൽ INMOയുമായി ഒരു എഴുതപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട്. അവരുടെ തന്നെ ഭാരവാഹികള്‍ ആണ് ഇവര്‍. അതിനാൽ ഇവരുടെ മാതൃ സംഘടനയുടെ പിന്തുണയും നിര്‍ണ്ണായകമായി.

എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് പ്രതിനിധികൾ വരുന്നതോടു കൂടി ഈ സഹകരണം കൂടുതൽ ഫലപ്രദമാക്കാനും പ്രവാസികൾക്കടക്കം എല്ലാ നഴ്‌സുമാർക്കും പ്രയോജനപ്രദമാകുന്ന നിലപാടുകൾ എടുക്കാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസ്താവിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !