ഡല്‍ഹി മദ്യനയ അഴിമതി കേസ്, കെജരിവാളിന് തിരിച്ചടി: തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍,,

 ഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. നാലുദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡയില്‍ വിടാൻ ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച വരെയാണ്   കസ്റ്റഡി കാലാവധി. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം.

മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത കെജ്‌രിവാളിന് വേണ്ടിയും അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവും സ്പെഷ്യല്‍ കൗണ്‍സില്‍ സൊഹെബ് ഹൊസൈനും ഇ ഡി ക്ക് വേണ്ടിയും ഹാജരായി. അതേസമയം, പ്രത്യേകം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വമേധയാ കാര്യങ്ങള്‍ ബോധിപ്പിക്കാൻ അരവിന്ദ് കെജ്‌രിവാളിനെ കോടതി അനുവദിച്ചു. 

കേസില്‍ സാക്ഷിപറയാനും മൊഴിമാറ്റാനും ഇ ഡി ആളുകളെ നിർബന്ധിച്ചുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 100 കോടി വാങ്ങിയിട്ടുണെങ്കില്‍ പണം ഇവിടെ പോയി? ശരത് റെഡ്ഢിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു മുഖ്യമന്ത്രിയെ എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നത്?

 ഇ ഡിയുടെ റിമാന്റിനെ എതിർക്കുന്നില്ല. പക്ഷേ ഇതൊരു തട്ടിപ്പാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കേസിലെ സാക്ഷിയായ ശരത് റെഡ്‌ഡി അറസ്റ്റിലായതിന് പിന്നാലെ ഇലക്‌ട്‌റല്‍ ബോണ്ട് വഴി ബിജെപിക്ക് 50 കോടി രൂപ നല്‍കിയെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. 

ചോദ്യം ചെയ്യലിനോട് കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി വാദിച്ചത്. കേസിലെ മറ്റ് പ്രതികളുമായി ചേർത്തിരുത്തി ചോദ്യം ചെയ്യണമെന്നും എഎസ് വി രാജു പറഞ്ഞു. കെജ്‌രിവാള്‍ 100 കോടി രൂപ കോഴ ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. മുഖ്യമന്ത്രി നിയമനത്തിന് അതീതനല്ല. ഒരു സാധാരണ മനുഷ്യനുള്ള അവകാശങ്ങളേ മുഖ്യമന്ത്രിക്ക് ഉള്ളുവെന്നും ഇഡി പറഞ്ഞു.

ഇതിനിടെ കെജ്‌രിവാളിന് പിന്നാലെ വാദം ആരംഭിച്ച അഭിഭാഷകൻ രമേശ് ഗുപ്തയെ കോടതി തടഞ്ഞു. ഇത് നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. തനിക്ക് സംസാരിക്കാൻ അവകാശമുണ്ടെന്നും ഒരുമണിക്കൂർ വാദിക്കുമെന്നും അദ്ദേഹം ജഡ്ജിയോട് പറഞ്ഞു.

പിന്നീട് ജഡ്ജി തന്നെ ഇടപെട്ട് അദ്ദേഹത്തെ ശാന്തനാക്കുകയായിരുന്നു. ശരത് റെഡ്ഢി ബിജെപിക്ക് നല്‍കിയ സംഭാവനയുടെ പശ്ചാത്തലത്തില്‍ മദ്യ നയക്കേസും ഇലക്ടറല്‍ ബോണ്ടും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ഗുപ്ത, കോടതിയില്‍ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !