അയർലണ്ടിലും യുകെയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

അയർലണ്ട്:യുകെയിലും അയർലണ്ടിലും നഴ്‌സിംഗ് ജോലിയും കെയറര്‍ ജോലിയും തരപ്പെടുത്തി നല്‍കാമെന്നതിന്റെ പേരില്‍ നിരവധി പേരിൽ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പു നടത്തുന്ന സംഘങ്ങളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ.

കേരളത്തിൽ ലക്ഷങ്ങൾ നല്‍കി കബളിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പരാതി പോലും നല്‍കാതെ പറ്റിയ അബദ്ധം ഉള്ളിലൊതുക്കി കഴിയുന്നതയാണ് വിവരം.

ദമ്പതികളും സുഹൃത്തുക്കളും അടക്കം സംഘം ചേര്‍ന്നാണ് യുകെയിലേക്കും അയർലണ്ടിലേക്കും വിസയുടെ പേരില്‍ ആളുകളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ, അതുപോലൊരു സംഘത്തെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

തമ്മനം കുത്താപ്പാടി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല്‍ ഏബ്രഹാം (34) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയിരിക്കുന്നത്. പാലാരിവട്ടം തമ്മനം ഭാഗത്ത് റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്ന ഇവര്‍, യുകെയില്‍ കെയര്‍ അസ്സിസ്റ്റന്റ് തസ്തികയില്‍ ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞാണ് നിരവധി പേരില്‍ നിന്നായി അമ്പതിനായിരം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ കൈപ്പറ്റിയത്. എന്നാല്‍ ഇതിനുശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ഇത്തരത്തിലുള്ള പരാതികള്‍ പെരുകി വരികയാണ് കേരളത്തില്‍. വിസതട്ടിപ്പ് കേസുകള്‍ മാത്രം അന്വേഷിക്കാന്‍ കേരളാ പൊലീസില്‍ ഒരു പ്രത്യേക സംഘത്തെ തന്നെ നിയമിക്കേണ്ട അവസ്ഥയാണ് നാട്ടില്‍ ഉണ്ടായി വരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !