കൊച്ചി: രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കേരളത്തില്‍ മാത്രമുള്ള സി.പി.എം, കൊടിയുംചിഹ്നവും സംരക്ഷിക്കാനാണ് മത്സരിക്കുന്നത്. കേന്ദ്രം 57,600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നല്കിയപ്പോള് കടമെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.13,700 കോടിരൂപ കോടതിയില്‍ പോയില്ലെങ്കിലും കിട്ടും. കേന്ദ്രവുമായി സമരത്തിലാണെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കുമെന്നാണ് എ.കെ.ബാലൻ പറയുന്നത്. ബി.ജെ.പിയെ ഭയന്നാണ് സി.പി.എം നില്‍ക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വവും ഭയവും മൂലമാണ് പിണറായി വിജയൻ അനുയായികളെക്കൊണ്ട് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോദ്ധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സി.പി.എം നേതാക്കള്‍ അധ:പതിച്ചു.
തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് പറയാൻ സർക്കാരിന് അധികാരമില്ല. അടുത്ത മാസം ശമ്പളം നല്‍കാൻപോലും സാധിക്കാത്ത ദയനീയ സ്ഥിതിയിലാണ് സംസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.