ചില സോപ്പുകളുടെ മണം കേൾക്കുമ്പോൾ വായിൽ വെള്ളമൂറും. ഇത്തരത്തിൽ ചോക്കിനോടും മണ്ണിനോടുമൊക്കെ കൊതിയുള്ള നിരവധി ആളുകൾ നമ്മുക്ക് ചുറ്റുമുണ്ടാകാം.
കൊച്ചുകുട്ടികൾ അവർക്ക് ചുറ്റും കാണുന്ന സാധനങ്ങൾ എന്താണെന്ന് പോലും അറിയാതെ നേരെ വായിലേക്കിടുന്ന സ്വഭാവം ശ്രദ്ധിച്ചിട്ടില്ലേ ചിലർ ഈ സ്വഭാവം വളരുമ്പോഴും നിലനിർത്തും.ഭക്ഷ്യയോഗ്യമല്ലെന്ന് തിരിച്ചറിയാമെങ്കിലും ഇത്തരം സാധാനങ്ങളൊടുള്ള കൊതി തുടരും. കുട്ടികളിലും മുതിർന്നവരിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്. 'പിക്ക ഈറ്റിംഗ് ഡിസോഡര്‍' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
എന്താണ് പിക്ക?
ചോക്ക്, പെയിന്റ്, പേപ്പർ, സോപ്പ്, കളിമണ്ണ് തുടങ്ങിയ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കഴിക്കാനുള്ള ശക്തമായ ആസക്തി തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരികയുമാണ് പിക്ക ഈറ്റംഗ് ഡിസോഡര്‍ എന്ന അവസ്ഥ.
ഇതൊരു വൈകല്യമായാണ് കണക്കാക്കുന്നത്. പോഷകാഹാരക്കുറവ് മുതൽ ഓട്ടിസം അല്ലെങ്കിൽ ഒസിഡി പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ വരെ ഈ വൈകല്യത്തിന് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ഗര്‍ഭിണികളില്‍ ഹോർമോണുകളുടെ അളവിലുള്ള മാറ്റവും ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവും കാരണം പിക്ക ഈറ്റിംഗ് ഡിസോർഡർ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. എന്നാൽ ഇത്തരം സാധനങ്ങൾ കഴിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
മാനസിക ഘടകങ്ങളും പിക്ക ഈറ്റിംഗ് ഡിസോർഡർ വികസിപ്പിക്കുന്നതിന് കാരണമാകും. ചിലർ സമ്മർദ്ദം, ഉത്കണ്ഠ എന്നിവയ്ക്ക് പരിഹാരമായി ഇത്തരം ഭക്ഷണേതര സാധനങ്ങൾ കഴിക്കുന്നതിനെ ഉപയോഗിക്കാറുണ്ട്.ഇത്തരം ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളിൽ നിന്നും ഒഴിവായി നിൽക്കാൻ കഴിയില്ലെന്നതാണ് ഇതിന്റ പ്രധാന ലക്ഷണം. ദേഷ്യം, ഉറക്കമില്ലായ്മ, ഹൈപ്പർ ആക്ടിവിറ്റി, അശ്രദ്ധ എന്നിയെല്ലാം പിക്കയുടെ ലക്ഷണങ്ങളാണ്.
ചികിത്സ
ബിഹേവിയറൽ തെറാപ്പി മുതൽ സപ്ലിമെൻ്റുകൾ ഉപയോഗിച്ച് പോഷക അസന്തുലിതാവസ്ഥയെ ചികിത്സിക്കുന്നത് വരെ പിക്ക ഈറ്റിംഗ് ഡിസോർഡറിൽ നിന്നും പുറത്തുവരാൻ ആരോഗ്യവിദഗ്ധർ ഉപയോഗിക്കാറുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ അപകട സാധ്യത കുറയ്ക്കും,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.