കിടങ്ങൂരില്‍ പള്ളിമുറ്റത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്ക്.

കോട്ടയം ; കിടങ്ങൂരില്‍ പള്ളിമുറ്റത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5 മണിയോടെ കൂടല്ലൂർ സെൻ്റ് മേരീസ് പള്ളിയിലാണ് അപകടമുണ്ടായത്. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പുന്നത്തുറ സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റ സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പുരുഷനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ നിന്നും ഒരു കുട്ടി അത്ഭുകരമായി രക്ഷപെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !