കൊച്ചി: കൊച്ചി നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേര്‍ അറസ്റ്റില്‍.
കാസര്‍ഗോഡ് ബംബ്രാണ സക്കരിയ മന്‍സിലില്‍ 'ഷേണായി' എന്നു വിളിക്കുന്ന സക്കരിയ (32), ഇടുക്കി ഉടുമ്പന്‍ചോല വലിയതോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.ഇവരുടെ കൈയില്‍നിന്നും താമസസ്ഥലത്തുനിന്നുമായി അത്യന്തം വിനാശകാരിയായ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.3 കിലോ മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്കുന്ന അതിമാരക മയക്കുമരുന്നായ 18 നൈട്രോസെപാം ഗുളികക(14.818 ഗ്രാം)ളും കണ്ടെടുത്തു.
വ്യത്യസ്ത ഇനം മയക്കുമരുന്നുകള്‍ അളക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിംഗ് മെഷീന്, നാനോ വേയിംഗ് മെഷീന്, മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്, രണ്ടു സ്മാര്‍ട്ട് ഫോണുകള്‍, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകള്‍, മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇവരുടെ ആഡംബര ബൈക്ക്, ലഹരി വില്പനയിലൂടെ ലഭിച്ച 16,500 രൂപ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഇരുവരും കഴിഞ്ഞ മാസമാണു ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങിയത്. ദിവസങ്ങളോളം ഇരുവരുടേയും നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇരുവരും മയക്കുമരുന്നുകള്‍ സൂക്ഷിച്ച് വച്ച് വില്പന നടത്തുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് വൈറ്റില ചക്കരപ്പറമ്പിനു സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇരുവരേയും എക്സൈസ് സംഘം വളയുകയായിരുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി 'മാഡ് മാക്സ്' എന്ന ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു വില്പന. മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് രാത്രിയാകുന്നതോടെ ഡോർ ഡെലിവറി നടത്തുന്നതായിരുന്നു വില്പനയുടെ രീതി.
പിടിയിലാകുമെന്ന് മനസിലായ പ്രതികള്‍ അക്രമാസക്തരായി വളരെ അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.