ആറ് വയസുകാരനെ തട്ടികൊണ്ടുപോയെന്ന പ്രചാരണം വ്യാജം

കാഞ്ഞിരപ്പള്ളി: സ്കൂളിനു സമീപത്തുനിന്ന് ആറ് വയസുകാരനെ തട്ടികൊണ്ടുപോയെന്ന പ്രചാരണം പരിഭ്രാന്തിപരത്തി.

സംഭവം പോലീസ് നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് വ്യക്തമായതോടെയാണ് നാട്ടുകാരുടെ ആശങ്കയൊഴിഞ്ഞത്.

കോട്ടയം രജിസ്‌ട്രേഷനിലുള്ള വെള്ള കാറില്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിന് സമീപത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ബുധനാഴ്ച രാവിലെ 10-ഓടെ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച വിവരം. 

കോട്ടയം എസ്.പി. ഓഫീസിലെ ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്സാക്ഷി വിവരം വിളിച്ചറിയിച്ചെന്നായിരുന്നു സന്ദേശം. ഇതോടെ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ദേശീയ പാത 183-ലും മറ്റ് സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി.

പൊന്‍കുന്നം, എ.കെ.ജെ.എം. സ്‌കൂള്‍ പടി, പേട്ടക്കവല 26-ാം മൈല്‍ എന്നിവിടങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തി. ഇതൊടൊപ്പം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. 

ഇതിനിടെ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ വാര്‍ത്താ ചാലനുകളിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സന്ദേശം പ്രചരിച്ചതോടെ പ്രദേശവാസികളും ആശങ്കയിലായി.

ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടിയുടെ ചിത്രമെന്ന തരത്തില്‍ ഫോട്ടോകളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. 

ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പോലീസിന്റെ മോക്ഡ്രില്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആശങ്കകള്‍ക്ക് അവസാനമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !