കോട്ടയത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.

കോട്ടയം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജ് എന്ന് വിളിക്കുന്ന മനോജു (50) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ  അതിജീവിതനായ വിദ്യാർത്ഥിയെ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല വീഡിയോകൾ കാണിക്കുകയും, കൂടാതെ  കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. വെസ്റ്റ് പോലീസ് നടത്തിയ ശക്തമായ തിരച്ചിനൊടുവിൽ ഇയാളെ ഇടുക്കി ഏന്തയാർ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

പോലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയതിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ സജികുമാർ. ഐ, സി.പി.ഓ മാരായ രാജേഷ് കെ.എം, ശ്യാം എസ്.നായർ, തുളസി സി.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !