പട്ന: ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സി പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഢനങ്ങൾക്ക് ഇരയായി.
സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നു കൊണ്ടിരിക്കുബോൾ ജയ് ശ്രീറാം വിളിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ എത്തി. ആരാധന തടസ്സപ്പെടുത്തി. പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും ചിലർ കൂടി പ്രകോപനപരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചഴക്കുകയും ചെയ്തു.തലക്കും പുറത്തു ഒക്കെ ഒന്നിലധികം പേർ ചേർന്ന് വിട്ടുകയും അടിക്കുകയും ചെയ്ത. തുടർന്ന് വഴിയിലൂടെ നടത്തിക്കെണ്ടു പോയി, നിന്നെ കെന്നുകളയും മെന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തി ക്കെണ്ടു പോകുന്നതിനിടയിൽ പോലീസ് എത്തുകയും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതെ രക്ഷപ്പെടുത്തി.പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐ പി സി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ മകനാണ്.
ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ സി പി രാജു ( ഏ ജി അലഹബാദ് ) കൊച്ചുറാണിയാണ് ഭാര്യ. ഏക മകൾ ആഷ്ലി നേഴ്സിങ് വിദ്യാർത്ഥിനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.